ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ജയമാണല്ലോ നമ്മൾ സ്വന്തമാക്കിയത്, ഇരുടീമും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വാക് പോരാട്ടത്തിനും ഒട്ടും കുറവില്ലായിരുന്നു. ഇന്ത്യ പ്രകോപിപ്പിച്ചതിനാലാണ് തിരിച്ചും പ്രകോപിച്ചതെന്നും ഇതില്‍ വിട്ടുവീഴ്ചക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായ ക്രിസ് സില്‍വര്‍വുഡ്. അതായത് ഉത്തമാ ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ട് കേറി മാന്തും എന്ന് ചുരുക്കം,